എം വി എസ്‌ ലൈബ്രറി &റീഡിങ്ങ് റൂം മാച്ചിപ്പള്ളിയുടെ നേതൃത്തിൽ വിജ്ഞാന വികസന സദസ്സ് വേണുഗോപാലൻ നായരുടെ വിട്ട് മുറ്റത്ത് വച്ച് നടന്നു.

എം വി എസ്‌ ലൈബ്രറി &റീഡിങ്ങ് റൂം മാച്ചിപ്പള്ളിയുടെ നേതൃത്തിൽ വിജ്ഞാന വികസന സദസ്സ് വേണുഗോപാലൻ നായരുടെ വിട്ട് മുറ്റത്ത് വച്ച് നടന്നു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉൽഘടനം ചെയ്തു.12 വാർഡ് മെമ്പർ അനില കുമാരി അധ്യക്ഷനായി
വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ കെ രാജേന്ദ്രൻ ക്ലാസ്സ് കൈകാര്യം ചെയ്തു. എം വി എസ്‌ രക്ഷാധികാരി കെ പത്മനാഭൻ, വികസന സമിതി ട്രഷറർ കെ ബാലകൃഷ്ണൻ, വായനശാല സെക്രട്ടറി അനന്തു കൃഷ്ണ, വനിത വേദി കൺവിനർ ശ്രീലേഖ ഉണ്ണികൃഷ്ണൻ, ബാലവേദി സെക്രട്ടറി പ്രജ്വൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സുരേഷ് ബാബു സ്വാഗതവും സംഘാടകസമിതി ജോയിന്റ് കൺവീനർ പുഷ്പ കെ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *