പരവൂർ: ബംഗളൂരുവില്‍ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയില്‍വേ മന്ത്രാലയം.ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരിക.ഇത് സൗത്ത് വെസ്റ്റ് റെയില്‍വേ സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നല്കി.
കർണാടകയില്‍ ഇലക്ട്രിഫിക്കേഷൻ നടപടികള്‍ പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകള്‍ കാരണമാണ് റൂട്ടില്‍ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികള്‍ വൈകിയത്. ഇപ്പോള്‍ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ചിട്ടുണ്ട്.ഇലക്ട്രിഫിക്കേഷൻ ജോലികള്‍ പൂർണമായതിന് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകള്‍ക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകള്‍ ലഭിച്ച് കഴിഞ്ഞാല്‍ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുള്ളത്. നിലവില്‍ കർണാടകയില്‍ 22 വന്ദേഭാരത് ട്രെയിനുകള്‍ (11 ജോഡികള്‍)












Leave a Reply