അംബികാസൂതൻ മാങ്ങാടിൻ്റെ രണ്ടു മീനുകൾ പുസ്തക ചർച്ചയും വായനാ ക്വിസ് മത്സരവും നടന്നു
തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻ്റെ ഭാഗമായി പുസ്തക ചർച്ചയും വായനാവാരാചരണ ക്വിസ് മത്സരവും നടന്നു. ഗ്രന്ഥശാലാ ഹോസ്ദുർഗ്ഗ് താലൂക്ക് കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ദിനേശൻ പാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പുസ്തകപരിചയം നടത്തി. ചടങ്ങിൽ ഗ്രന്ഥശാല വനിതാവേദി പ്രസിഡണ്ട് ടി.ടി.തമ്പായി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി സബ്ന സജിത്ത്, സരിത പി,നിവൃടിഎന്നിവർ ആശംസൾ അർപ്പിച്ചു തുടർന്ന് ക്വിസ് മത്സരം നടന്നു നന്ദന പി.കെ ക്വിസ് മാസ്റ്ററായിരുന്നു. ജി.എൽ പി സ്കൂൾ മൈത്താണി മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ മത്സരത്തിൽ അൻ വിത്ത് എസ് ഒന്നാം സ്ഥാനവും ധനിക്ക് ബാല, താൻവിക എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി. നാലാം ക്ലാസിലെ കുട്ടികൾക്ക് നടത്തിയ മത്സരത്തിൽ പാർവ്വതി പ്രവീൺ, ശിവദ പി , ദേവ്ന എന്നിവർ രണ്ടാം സ്ഥാനവും നേടി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു













Leave a Reply