പാണത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്നു ടി നസറുദ്ദീൻ സാഹിബിന്റെ അനുസ്മരണംസംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ പി എൻ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ സി എം വിനോദ് സ്വാഗതവും യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സി പി കെ മുനീർ നന്ദിയും പറഞ്ഞു.
ആശംസകൾ അർപ്പിച്ചുകൊണ്ട് വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീമതി ലാലി ടോമി സംസാരിച്ചു. ഇന്ന് കേരളത്തിൽ ഉടനീളം എല്ലാ യൂണിറ്റുകളിൽ നടന്ന പരിപാടിയിൽ വച്ച് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റുമായിട്ട് ബന്ധപ്പെട്ടുകൊണ്ടും, അതോടൊപ്പം തന്നെ അവശത അനുഭവിക്കുന്ന കിടപ്പുരോഗികളെ പല യൂണിറ്റുകളിലും ബന്ധപ്പെട്ട ഭാരവാഹികൾ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്നു ടി നസറുദ്ദീൻ സാഹിബിന്റെ അനുസ്മരണംസംഘടിപ്പിച്ചു.












Leave a Reply