കരിക്കെ : കർണാടക അതിർത്തി പ്രദേശമായ കരിക്കെ ദൊഡച്ചേരിയിൽ ഇന്നലെ രാത്രി 10 മണിയോടെ പ്രദീപ് കുമാറിന്റെ വീട്ടിലെ വളർത്തു നായയെ പുലി കടിച്ചു കൊന്നു. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായയെയാണ് കടിച്ചു കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പുലി ഓടി മറഞ്ഞു. ഇതിനുമുമ്പും പരിസരപ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. അതേത്തുടർന്ന് പച്ചപ്പിലാവിൽ പുലിക്കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും പിടികൂടാൻ പറ്റിയില്ല. വിവരമറിഞ്ഞ് കരിക്കെ ചെക്ക് പോസ്റ്റിലെ വനപാലകർ സ്ഥലത്തെത്തിയിരുന്നു











Leave a Reply