ദേശീയ പണിമുടക്കിന്റെ ഭാഗമായി പാണത്തൂരിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ ഉൽഘാടനം ചെയ്തു.

 

കേന്ദ്ര ഗവർമെന്റിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രവരി 12 ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു ജില്ലാ വെസ് പ്രസിഡന്റ് സ:കാറ്റാടി കുമാരൻ ലീഡറായി ആരംഭിച്ച വാഹന പ്രചരണ ജാഥ പാണത്തൂരിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ ഉൽഘാടനം ചെയ്തു.
സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സ: കെ വി രാഘവൻ, പനത്തടി ഏരിയ സെക്രട്ടറി പി കെ രാമചന്ദ്രൻ,എ ഐ ടി യു ജില്ലാ സെക്രട്ടറി എ ദാമോദരൻ, സി ഐ ടി യു ജില്ലാ വെസ് പ്രസിഡന്റ് പി ശാന്തി കുമാരി, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ,എച്ച് എം എസ് ജില്ലാ പ്രസിഡന്റ് അഡ്വ:രാമചന്ദ്രൻ, കിസാൻ ജനതയുടെ ദീലീപ് മേയിൽ എന്നിവർ സംസാരിച്ചു. പ്രതാപ് ചന്ദ്രൻ അദ്ധ്വക്ഷനായി, അനിൽകുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *