റാണിപുരം – മലമാനിനെ കെണിവെച്ചുപിടിച്ച് ഇറച്ചി കൈവശം വച്ചു എന്ന കുറ്റത്തിന് നാലു പേരെ വനം വകുപ്പ് പിടികൂടി. റാണിപുരം കുണ്ടുപ്പള്ളി, നീലിച്ചാൽ സ്വദേശികളായ നാലുപേരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽ നിന്നും ഇറച്ചിയും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ മലമാനിനെ കെണിവെച്ചുപിടിച്ചത് എന്നാണ് കരുതുന്നത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ സ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് ഇവരിൽനിന്ന് ഇറച്ചി പിടിച്ചെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്ക് ശേഷം രാത്രിയോടുകൂടി ഇവരെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കും എന്നാണ് വിവരം












Leave a Reply