നിരോധനത്തിനു പിന്നാലെ സീൽ ചെയ്തു സൂക്ഷിച്ച എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

 

25 വർഷങ്ങൾക്ക് ശേഷമാണ് എൻഡോസൾഫാൻ നിർവര്യമാക്കുന്ന സുപ്രധാന നടപടിയിലേക്ക് കടന്നിരിക്കുന്നത്
രാജപുരം, പെരിയ, പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന 1105 ലിറ്റർ എൻഡോസൾഫാനാണ് നിർവീര്യമാക്കുന്നത്. ആദ്യ നടപടിയായി പെരിയയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന 700 ലിറ്റർ എൻഡോസൾഫാൻ പുതിയ ബാരലിലേക്ക് മാറ്റി. രാജപുരത്ത് സൂക്ഷിച്ചിരിക്കുന്ന 405 ലിറ്റർ ദ്രാവക ലായനിയും ചീമേനിയിൽ സൂക്ഷിച്ചിരിക്കുന്ന ഖര രൂപത്തിലുള്ള എൻഡോസൾഫാനും മറ്റൊരിടത്തേക്ക് മാറ്റി നിർവീര്യമാക്കും.കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിലെ വിദഗ്ധ സംഘമാണ് രാസകീടനാശിനി നിർവീര്യമാക്കുന്നത്.

പ്ലാന്റേഷൻ കോർപ്പറേഷന്റെ മിഞ്ചി പദവിയിലെ കശുമാവിൻ തോട്ടത്തിൽ അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ചുമൂടി എന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര ഹരിത ട്രിബ്യൂണൽ നിലവിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാൻ കേന്ദ്രമീകരണ ബോർഡിനെ ചുമതലപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ഇടങ്ങളിലും സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ഇവിടെ നിന്ന് മാറ്റി നിർവീര്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *