മൊബൈ ലില്‍ കുട്ടികളുടെ അശ്ലീലവീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിച്ച മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

കാസര്‍കോട്: മൊബൈ ലില്‍ കുട്ടികളുടെ അശ്ലീലവീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിച്ച മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ഉപ്പള കൊടിവയല്‍ മകരജ്യോതി നിവാസില്‍ കെ.യോഗേഷ് നായ്ക്ക് (36), ബങ്കര മഞ്ചേശ്വരത്തെ 18 കാരന്‍, മഞ്ചേശ്വരം കുഞ്ചത്തൂരിലെ അബു ആഷിക്ക്(21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കാസര്‍കോട് സൈബര്‍സെല്ലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ പി.അജിത്തും ബദിയടുക്ക എസ്‌ഐ ടി.രൂപേഷും ,മഞ്ചേശ്വരം എസ്‌ഐ ദിനേശ് രാജനും പോലീസുകാരായ ശ്രീജിത്ത്, ശ്യാംചന്ദ്രന്‍, സജിന എന്നിവര്‍ നടത്തിയ പരിശോധനയിലാണ് അശ്ലീലദൃശ്യങ്ങള്‍ സൂക്ഷിച്ച മൊബൈല്‍ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *