പടന്നക്കാട്:
പടന്നക്കാട് നെഹ്റുകോളേജില്‍ അഞ്ചുനാളുകളിലായി നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവത്തിന് തുടക്കമായി.
യൂണിയന് ചെയര്മാന് നന്ദജ് ബാബുവിന്റെ അധ്യക്ഷതയില്‍ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ശില്‍പ്പി ഉണ്ണി കാനായി മുഖ്യാതിഥിയായി. സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.എ.അശോകന്, കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോ.കെ.വി.സുജിത്ത്, നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ദിനേശ്, സംഘാടക സമിതി കണ്‍വീനര്‍ കെ.പ്രണവ്, പ്രോഗ്രാം കമ്മറ്റി ചെയര്മാന് ഡോ.കെ.മോഹനന്, യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്മാന് ദില്‍ജിത്ത്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ലേഡി അല്‍ന വിനോദ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് ജോ.സെക്രട്ടറി കെ.ജിഷ, യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യുട്ടീവ് പി.കെ.ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി കവിതാകൃഷ്ണന്‍ സ്വാഗതവും യൂണിയന് ജില്ലാ എക്സിക്യുട്ടീവ് എം.ടി.പി ഫിദ നന്ദിയും പറഞ്ഞു.
ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. മറ്റന്നാള്‍ സ്റ്റേജിനങ്ങളും ആരംഭിക്കും. 8 നാണ് കലോത്സവം സമാപിക്കുക. സ്റ്റേജ് മത്സരങ്ങള്‍ 6ന് ഉച്ചക്ക് 2 മണിക്ക് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗം വകുപ്പ് മന്ത്രി ഒ. ആര്. കേളു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് വി. വി. രമേശന് അധ്യക്ഷനാവും. പ്രകമ്പനം സിനിമയുടെ അഭിനേതാക്കളും അണിയിറ പ്രവര്‍ത്തകരും മുഖ്യാതിഥികളാവും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്‍എമാര്‍, സര്‍വകലാശാല വിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 141 ഇനങ്ങളില്‍ 3590 മത്സരാര്‍ഥികള്‍ പങ്കെടുക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കലോത്സവത്തിനെത്തുക. 11 വേദികളിലായാണ് മത്സരം. നെഹ്രു കോളേജിനു പുറമെ പടന്നക്കാട് കാര്‍ഷിക കോളേജ്, അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും വേദികളുണ്ടാവും.
പടന്നക്കാട് നെഹ്റുകോളേജില്‍ അഞ്ചുനാളുകളിലായി നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവത്തിന് തുടക്കമായി.












Leave a Reply