രാജപുരം :1943 ഫെബ്രുവരി രണ്ടാം തീയതി രാജപുരത്തേക്ക് കുടിയേറിപ്പാർത്ത ക്നാനായ ജനതയുടെ ചരിത്രസ്മരണ പുതുക്കി രാജപുരം തിരുക്കുടുംബ ഫൊറോന ഇടവകയിൽ കുടിയേറ്റ തിരുന്നാൾ ഫെബ്രുവരി 6, 7, 8 തീയതികളിൽ നടക്കും.
തിരുന്നാൾ ആഘോഷങ്ങൾക്ക്
തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 6-ന് വെള്ളിയാഴ്ച വൈകുന്നേരം 4:00-ന് വാദ്യമേളങ്ങളും 5:00-ന് വികാരി റവ. ഫാ. ജോസഫ് അരീച്ചിറയുടെ നേതൃത്വത്തിൽ കൊടിയേറ്റും നടക്കും. തുടർന്ന് രാജപുരം ഫൊറോനയിലെ വികാരിമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 6:30-ന് പരേതസ്മരണയും സെമിത്തേരി സന്ദർശനവും നടക്കും. വൈകുന്നേരം 6:30-ന് ലിദീഞ്ഞ് തുടർന്ന് തിരുക്കുടുംബത്തിന് വരവേൽപ്പ് നടക്കും. രാത്രി 8:45-ന് കോട്ടയം അതിരൂപത വികാരി ജനറൽ വെരി. റവ. ഫാ. തോമസ് ആനിമൂട്ടിൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് പത്തു മണിക്ക് കപ്ലോൻ വാഴ്ചയും വാദ്യമേളങ്ങളും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 7:00-ന് വിശുദ്ധ കുർബാന നടക്കും. പത്തു മണിക്ക് നടക്കുന്ന തിരുന്നാൾ റാസയ്ക്ക് റവ. ഫാ. ജെയിംസ് പൊങ്ങാനയിൽ മുഖ്യകാർമ്മികത്വം വഹിക്കും. റവ. ഫാ. എബ്രഹാം കണ്ടത്തിൽകുടിയിൽ തിരുന്നാൾ സന്ദേശം നൽകും. ഉച്ചയ്ക്ക് 12:30-ന് റവ. ഫാ. അൽബിൻ പുത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് റവ. ഫാ. ജോമോൻ കുന്നക്കാട്ടുതടത്തിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ തിരുന്നാൾ ചടങ്ങുകൾ സമാപിക്കും.












Leave a Reply