വിദ്യാർഥിക്ക് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

രാജപുരം :വികസന വിജ്ഞാനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി റിപ്പബ്ലിക് ദിനത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സര സംഘടിപ്പിച്ചു. കോളേജ് അധ്യപകൻ കെ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ടി നളിനാഷൻ അധ്യക്ഷനായി. താലൂക്ക് വൈസ് പ്രസിഡൻ്റ് എ കെ രാജേന്ദ്രൻ, വി എ പുരുഷോത്തമൻ എന്നിവര സംസാരിച്ചു. കെ സന്തോഷ്കുമാർ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *