മുനിസിപ്പൽ ചെയർമാൻ വർക്കിംഗ് ഗ്രൂപ്പ് തീരുമാനം അട്ടിമറിച്ചു : യുഡിഎഫ് ഇറങ്ങി പോയി

മുനിസിപ്പൽ ചെയർമാൻ വർക്കിംഗ് ഗ്രൂപ്പ് തീരുമാനം അട്ടിമറിച്ചു : യുഡിഎഫ് ഇറങ്ങി പോയി
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ അംഗങ്ങളുടെ ധാരണപ്രകാരം തീരുമാനിച്ച വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി ഭാരവാഹിത്വത്തിൽ എത്തിച്ചേർന്ന ധാരണ ഏകപക്ഷീയമായി അട്ടിമറിച്ച് കൊണ്ട് മുനിസിപ്പൽ ചെയർമാൻ നടത്തിയ വെട്ടി തിരുത്തലുകൾക്കെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് നടന്ന വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. വിദ്യാഭ്യാസ കാര്യ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനായി മുതിർന്ന കൗൺസിലറും ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്ന മുൻ പ്രഥമാധ്യാപകനുമായ ചന്ദ്രൻ മാസ്റ്ററെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് ചേർന്ന വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ പൊടുന്നനെ ചെയർമാൻ താരതമ്യേന ജൂനിയറായ സേതുവിനെ ചെയർമാനായി പ്രഖ്യാപിക്കുകയാണുണ്ടായത്. തീരുമാനം അട്ടിമറിച്ച ചെയർമാൻ്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് പാർലിമെൻ്ററി പാർട്ടി ലീഡർമാരായ എം പി ജാഫറിൻ്റെയും അനിൽ വാഴുന്നോറൊടിയുടെയും നേതൃത്വത്തിൽ കടുത്ത പ്രതിഷേധമുയർത്തിയെങ്കിലും അനുനയത്തിന് തയ്യാറാവാത്ത മുനിസിപ്പൽ ചെയർമാൻ്റെ ധിക്കാരത്തിൽ പ്രതിഷേധം യു ഡി എഫ് യോഗത്തിൽ ഇന്ന് ഇറങ്ങി പോക്ക് നടത്തി

Leave a Reply

Your email address will not be published. Required fields are marked *