പനത്തടി പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല ഫെബ്രുവരി 4-ന്

പാണത്തൂർ : സംസ്ഥാനത്ത് സുസ്ഥിരമായ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘സംരംഭകത്വ പൊതുബോധവത്കരണ ശില്പശാല’ സംഘടിപ്പിക്കുന്നു.

2026 ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ 10 മണിക്ക് പനത്തടി പഞ്ചായത്ത്‌ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

മുഖ്യ വിഷയങ്ങൾ:

▶️ സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികൾ.

▶️ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും.

▶️ ബാങ്ക് വായ്പ നടപടിക്രമങ്ങൾ.

▶️ സാമ്പത്തിക അവബോധം (Financial Literacy).

പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. ഏവരെയും സ്വാഗതം ചെയ്യുന്നു..

കൂടുതൽ വിവരങ്ങൾക്ക്:
ശ്രീരാജ് എം.ആർ (BDSP)
ഫോൺ: 8593871263

Leave a Reply

Your email address will not be published. Required fields are marked *