മാന്തളിർക്കൂട്ടം’ ജില്ലാ ബഡ്സ് കലോത്സവത്തിന്റെ പ്രചാരണ പരിപാടിക്ക് ആവേശകരമായ തുടക്കം.

പാലക്കുന്ന് : കുടുംബശ്രീ കാസർകോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ
ഭിന്നശേഷി കുട്ടികൾക്കായി
സംഘടിപ്പിക്കുന്ന ‘മാന്തളിർക്കൂട്ടം’ ജില്ലാ ബഡ്സ് കലോത്സവത്തിന്റെ പ്രചാരണ പരിപാടിക്ക് ആവേശകരമായ തുടക്കം.കലോത്സവത്തിന്റെ പ്രചരണാർത്ഥം പരിസ്ഥിതി സൗഹൃദ ബോർഡുകൾ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ തയ്യാറാക്കി സ്ഥാപിച്ചു. പ്രശസ്ത കലാകാരൻമാരായ പ്രമോദ് അടുത്തില, ഗോപി ആർട്സ് രാമന്തളി മധു മുള്ളുൽ, വരദ നാരായണൻ, തങ്കരാജ് കൊഴുമ്മൽ, കലേഷ് കലാലയ ,സജീഷ് മാങ്ങാട് എന്നിവർ പങ്കെടുത്തു.ജില്ലയിലെ 20 വിദ്യാലയങ്ങളിൽ നിന്നായി 150 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ,കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *