ദേശീയപാത 66ല്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം

ദേശീയപാത പൊയിനാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നിര്‍ത്തിവെച്ച സര്‍വ്വീസ് റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്താന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത മേഘ കമ്പനിയുടെ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരം നടത്താന്‍ യോഗം തീരുമാനിച്ചത്. പണിയുടെ പുരോഗതി കര്‍മ സമിതി അവലോകനം ചെയ്യും. ചെമ്മനാട് പഞ്ചായത്തംഗങ്ങളായ അജന്ന എ. പവിത്രൻ, മിനി ശശികുമാർ, റീപാ ഉണ്ണികൃഷ്ണൻ, കർമ സമിതി കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, കെവിവിഇഎസ് പ്രസിഡന്റ് എം. രാഘവൻ നായർ, ശശിധരൻ കൈരളി, രാജൻ കെ. പൊയിനാച്ചി, രാഘവൻ വലിയവീട്, രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ, ക്ലബ്ബുകൾ, ആരാധനാലയ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മേഘ പ്രതിനിധികൾ നാട്ടുകാരുമായി ചർച്ച നടത്തി. ഒരുമാസത്തിനകം പണിതീർക്കുമെന്ന് മേഘ കർമസമിതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *