ലീഡ്‌സില്‍ ഇന്ത്യയുടെ ലീഡ് 200നോട് അടുക്കുന്നു; രാഹുല്‍ സെഞ്ചുറിക്കരികെ, കൂട്ടിന് റിഷഭ് പന്ത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിന് വേണ്ടി പൊരുതുന്നു. നാലാം ദിനം ലഞ്ചിന് ശേഷം കളി തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 179 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 185 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ (83), റിഷഭ് പന്ത് (45) എന്നിവരാണ് ക്രീസില്‍. ഇന്ന് ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

Leave a Reply

Your email address will not be published. Required fields are marked *