ഇന്ത്യൻ റിപ്പബ്ലിക് 75-ാം വാർഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയർത്തി സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശത്തെ തുടർന്ന് എം വി എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ സംഘടിപ്പിക്കുന്ന അക്ഷരകരോളിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പദ്മകുമാരി ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ സുരേഷ് ബാബു അധ്യക്ഷനായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ കെ രാജേന്ദ്രൻ, പന്ത്രണ്ടാം വാർഡ് മെമ്പർ അനിലകുമാരി,പ്രശസ്ത കവി അജയൻ കല്ലറ,എം വി എസ് രക്ഷാധികാരിക്ക് പത്മനാഭൻ, അഖില, ശ്രീലേഖ, ആദി സൂര്യ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും സംഘാടക സമിതി ജോയിന്റ് കൺവീനർ പുഷ്പ നന്ദിയും പറഞ്ഞു. ശേഷം പ്രദേശത്ത് ഓരോ വീടുകളിലും അക്ഷരക്കരോൾ നടത്തി












Leave a Reply