ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പു തന്നെ കേബിൾ ലൈൻ പൂർത്തിയാക്കിയ റാണിപുരം ബി എസ് എൻ എൽ ടവർ കമ്മീഷൻ ചെയ്ത് റാണിപുരം മേഖലയിലെ മൊബൈൽ നെറ്റ് ലഭിക്കാത്ത പ്രശ്നം പരിഹരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബിജി കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു. എസ് മധുസൂദനൻ ,കെ വി ഗണേശൻ ,ഐവിൻ ജോസഫ് , ജോയി ജോസഫ് , സജി മുളവനാൽ, ഷാജി ചാരാത്ത്, അനിൽ വെട്ടിക്കാട്ടിൽ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *