ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കിയ 25 കർമ്മപദ്ധതികളിൽ ഒന്നായ ‘സ്നേഹവീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശനവും നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. CFIC സന്യാസ സഭയുടെ ഇന്ത്യൻ പ്രൊവിൻസ് തലവൻ
ഫാദർ ജോസ് മാത്യു പാറയിൽ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു. തുടർന്ന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഘുനാഥ് നാട മുറിച്ച് ഗൃഹപ്രവേശനം നടത്തി.
വീടിൻറെ പണികൾ നടത്തിയ കോൺട്രാക്ടർ ശ്രീ സുരേഷിനെ ചടങ്ങിൽ വച്ച് ആദരിച്ചു.
ചടങ്ങിൽ പനത്തടി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീമതി റീന തോമസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന പ്രസാദ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ രവിചന്ദ്ര, പിടിഎ പ്രസിഡണ്ട് ശ്രീ ടിറ്റോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.











Leave a Reply