കൊട്ടോടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 71 -ാം വാർഷികവും പ്രീ പ്രൈമറി വാർഷികവും യാത്രയയപ്പും പ്രതിഭകളെ ആദരിക്കലും നടന്നു.

കൊട്ടോടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 71 -ാം വാർഷികവും പ്രീ പ്രൈമറി വാർഷികവും സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന  ആൻസി അലക്സിനുള്ള യാത്രയയപ്പും വിവിധ എൻഡോമെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളിലൂടെ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മനു എം. മുഖ്യാതിഥിയായിരുന്നു. 20 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ആൻസി അലക്സിനെ കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റീന തോമസ് ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പിടിഎ അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാതല കലാ-കായിക – ശാസ്ത്രമേളകളിലെ വിജയികൾക്ക് കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമൺ സമ്മാനങ്ങൾ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിനു കുര്യാക്കോസ്, നസീമ അബ്ദുള്ള, കള്ളാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ, പതിനഞ്ചാം വാർഡ് മെമ്പർ ഗീത പി ,എസ് എം സി ചെയർമാൻ  ശശിധരൻ എ, മദർ പിടിഎ പ്രസിഡൻറ്  ഷീല, പിടിഎ വൈസ് പ്രസിഡണ്ട്   ജോസ് മോൻ സിറിയക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്     ജയിംസ് അറയ്ക്കൽ, സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്യാം പ്രസാദ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സീനിയർ അസിസ്റ്റൻ്റ്  പ്രശാന്ത് പി ജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷാജി ജോസഫ് പി സ്വാഗതവും പ്രധാന അധ്യാപിക  അസ്മാബി എംകെ നന്ദിയും പറഞ്ഞു .തുടർന്ന് പ്രീ പ്രൈമറി , ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *