ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സിൽവർ ജൂബിഭാഗമായി ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടന്നു

കോളിച്ചാൽ : ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സിൽവർ ജൂബിലി  ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കിയ 25 കർമ്മപദ്ധതികളിൽ ഒന്നായ ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം പനത്തടി സെൻ്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് പൂവത്തോലിൽ, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എം.പത്മകുമാരി എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ CFIC അധ്യക്ഷനായിരുന്നു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര സി.എഫ്. ഐ.സി, സെമിനാരി റെക്ടർ ഫാ. ബിബിൻ വെള്ളാരംകല്ലിൽ, പി ടി എ പ്രസിഡണ്ട്  ടിറ്റോ ജോസഫ്, കോളിച്ചാൽ ലയൺസ് ക്ലബ് പ്രസിഡണ്ട്  ജോസ് ചെറുകര, കോൺട്രാക്ടർ ,ലോറൻസ് ആലുക്കൽ , സിൽവർ ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ  ബിന്ദു പി. സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികൾക്കും മുതിർന്നവർക്കും യാത്രയ്ക്കിടയിൽ സുരക്ഷിതമായും സൗകര്യപ്രദമായും വിശ്രമിക്കാനാവുന്ന വിധത്തിലാണ് കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന ഹൈവേയിൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ സംരംഭം സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണെന്ന് ജനപ്രതിനിധികളും, നാട്ടുകാരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *