പൈവളിഗെയിൽ മുസ്‌ലിം ലീഗ് പിന്തുണയില്‍ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍: എല്‍ഡിഎഫിന് പരാജയം

കാസർകോട്: കാസർകോട് പൈവളിഗെയിൽ മുസ്‌ലിം ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ പദവി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് അംഗം ബിജെപിക്ക്‌ വോട്ട് ചെയ്യുകയായിരുന്നു. ലീഗ് പിന്തുണ ലഭിച്ചതോടെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപി അംഗം സുമന ജി ഭട്ട് വിജയിച്ചു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നേരത്തെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്നിലും യുഡിഎഫ് അംഗങ്ങള്‍ വിജയിച്ചിരുന്നു. കക്ഷി നില പ്രകാരം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നാല് യുഡിഎഫ് അംഗങ്ങള്‍ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. 21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.

Leave a Reply

Your email address will not be published. Required fields are marked *