പൂടംകല്ല്: പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ഡോക്ടർമാരില്ലാത്തതും പകൽ സമയങ്ങളിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് കള്ളാർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ പരാതി കൊടുത്തു. തുടർന്ന് ഡി എം ഒ യുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടർമാരെ നിയമിക്കാമെന്ന് ഭരണസമിതിക്ക് ഉറപ്പ് നല്കുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് എം.എം സൈൺ ചെയർമാൻമാരായ പി.ഗീത റോയി പി.എൽ ശ്രീവിദ്യ പി മെമ്പർമാരായ രേഖ സി ലിറ്റി ജോസ് പി.എ വാസു സാബു സി.എം ബിന്ദു ഗംഗാധരൻ ഗീത.പി എന്നിവർ സംബന്ധിച്ചു












Leave a Reply