നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്താൻ കെപിസിസി ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഐ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ,മുൻ മുഖ്യമന്ത്രിയും എഐസിസി പ്രവർത്ത സമിതി അംഗവുമായ എകെ ആന്റണി, എഐസിസി പ്രവർത്തക സമിതി അംഗം കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻകെപിസിസി പ്രസിഡന്റുമാരായ വയലാർ രവി , കെ മുരളീധരൻ , മുല്ലപ്പള്ളി രാമചന്ദ്രൻ , വി എം സുധീരൻ, എം എം ഹസൻ , മുൻ യു ഡി എഫ് കൺവീനർ പി പി തങ്കച്ചൻ, ശശി തരൂർ എം പി തുടങ്ങിയ 32 പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കമ്മിറ്റിയിൽ നീലേശ്വരം സ്വദേശിയും കോൺഗ്രസ് സേവാ ദൾ സംസ്ഥാന പ്രസിഡന്റുമായ രമേശൻ കരുവാച്ചേരിയും അംഗമാണ്. കെപിസിസി സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റിയിലെ കാസർകോട് നിന്നുള്ള ഏക അംഗമാണ് രമേശൻ കരുവാച്ചേരി.
സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള കെ പി സിസി ഇലക്ഷൻ കമ്മറ്റിയിൽ രമേശൻ കരുവാച്ചേരിയും











Leave a Reply