പനത്തടി കമ്മാടിയിൽ പട്ടിക വർഗ കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി ഒ ആർ കേളു കൈമാറി .

പാണത്തൂർ : പനത്തടി കമ്മാടിയിൽ പട്ടിക വർഗ കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി ഒ ആർ കേളു കൈമാറി. എല്ലാവിഭാഗം ജനങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്നും പട്ടികവർഗ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കുമെന്നും മന്ത്രി ഒആർ കേളു പറഞ്ഞു. പനത്തടി കമ്മാടിയിൽ പ്രകൃതി ദുരന്തബാധിത പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം. ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് 10 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചത്. കമ്മാടി ഉന്നതിയിലെ പട്ടികവർഗ വിഭാഗങ്ങളിലെ 10 കുടുംബങ്ങൾ കാലവർഷ ക്കെടുതിയിൽ ഒറ്റപ്പെട്ടിരുന്നു. ഈ കുടുംബങ്ങൾക്ക് ബട്ടോളിയിൽ ആറ് സെൻ്റ് ഭൂമി നൽകിയാണ് വീടൊരുക്കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതിയും നട പ്പിലാക്കി. യോഗത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കെ മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം പി അഖിൽ, പി എം കു ര്യാക്കോസ്, എം പത്മകുമാരി, ലത അരവിന്ദ്, സുപ്രിയ ശിവദാസ്, അരുൺ രംഗത്ത്‌മല, മഞ്ജുഷ, കെ എസ് പ്രീതി, പി കെ സൗമ്യ മോൾ, വി വി ഹരിദാസ്, കെ ജെ ജയിംസ്, രാധാ സുകുമാരൻ, എൻ വിൻസെന്റ്, കെ കെ വേണു ഗോപാൽ, പി വി മുരളി, സലിം താഴെ കോറോത്ത്, ഒക്ലാവ് കൃഷ്ണൻ, എം സി മാധവൻ, ബിനു വർഗീസ്, എം പ്രതാപചന്ദ്രൻ, എം ബി ഇബ്രാഹിം, പി രാമചന്ദ്രസര ളായ, പ്രസന്ന പ്രസാദ്, അഡ്വ. രാധാകൃഷ്ണ ഗൗഡ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *