ഉദയപുരത്ത് വിദ്യാർഥിക്ക് സ്നേഹവീട് കൈമാറി

ഉദയപുരം : ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ 5-ാം ക്ലാസ് വിദ്യാർഥിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സ്‌കൂൾ ആദ്യമായി ഉദയപുരത്ത് നിർമിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ കൈമാറി. മാർത്തോമ്മാ സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു ബേബി അധ്യക്ഷത വഹിച്ചു. ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ അരിച്ചാലിൽ, ചെർക്കള മാർത്തോമ്മാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോർജ് വർഗീസ്, കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സന്ധ്യ രാജൻ, കുഞ്ഞി കൃഷ്ണൻ, ജോസ്‌മി ജോഷ്വാ, ചെർക്കള ഹയർ സെക്കൻഡറി സ്കൂ‌ൾ അധ്യാപകൻ പത്മനാഭൻ, ഡോ.കെ.എസ്.ജയരാജ്, കെ.കെ.കൃഷ്ണ, സാമുവൽ, സി ബി സി.കുഞ്ഞപ്പൻ, ടി.ബെൻസി, ഷിന്റോ വെമ്പള്ളിൽ, എൻജിനീയർ രാമചന്ദ്രൻ, കോഓർഡിനേറ്റർ കെ.ടി.ജോഷിമോൻ, പിടിഎ പ്രസിഡന്റ് എൻ.ജെ.ബിൻസി എന്നിവർ പ്രസംഗിച്ചു.

സ്കൂ‌ൾ മാനേജ്‌മെന്റ്, പിടിഎ, സ‌ാഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 10.5 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *