സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നതിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

 

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നതിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

കുതിച്ചുയരുന്ന കോഴി വില പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ നടത്തുന്നില്ല എന്നാണ് ആക്ഷേപം,175രൂപയാണ് ഇപ്പോൾ കോഴിവില

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഴയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് കുത്തിപ്പൊക്കി ചർച്ചയാക്കുന്നത്. സർക്കാർ പദ്ധതിയായ കേരള ചിക്കനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പഴയ ന്യൂസ്‌ പോസ്റ്റിലാണ് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള കമന്റുകൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2018 ഡിസംബർ 30–ന് മുഖ്യമന്ത്രി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായെന്നാണ് അതിൽ പറയുന്നത്. വർഷം മുഴുവൻ കോഴി കിലോക്ക് 90 രൂപ നിരക്കിൽ ലഭ്യമാകുമെന്നും കോഴിയിറച്ചി 140 മുതല്‍ 150 രൂപ വരെ നിരക്കില്‍ ലഭ്യമാക്കുമെന്നുമാണ് പദ്ധതിയിൽ പറയുന്നത്. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. കോഴിക്ക് 175 രൂപയും 290 രൂപ ഒരു കിലോ കോഴിയിറച്ചിയുടെയും ഇന്നത്തെ വില.
‘5 കിലോ വീട്ടിൽ കൊടുത്തേക്ക്’..’കോഴിമുട്ടക്ക് വില കൂടിയത് കൊണ്ട് കോഴിഇറച്ചിക്കും വില കൂടി ആരും അനാവശ്യമായി വിവാദം ഉണ്ടാക്കരുത്’…’50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോളും അടിച്ച് ബൈക്കുമായിട്ടൊരു പോക്ക്’…90 രൂപയ്ക്ക് നൈസായി രണ്ട് കിലോ കോഴിയും വാങ്ങിയിങ്ങ് പോരാം… ഏങ്ങനുണ്ട്, ’70രൂപക്ക് മുമ്പ് ഉൽഘടനം കഴിഞ്ഞിരുന്നല്ലോ ആ പാക്കേജ് കഴിഞ്ഞോ ഈ ഓഫർ എത്ര നാൾ ഉണ്ടാവും.’ ഇങ്ങനെ നീളുന്നു പഴയ ന്യൂസിലെ കമന്റുകൾ.
കെ ഫോണിനെ സംബന്ധിച്ചും കമന്റുകൾ ഉണ്ട് ബിപിഎൽ കുടുംബ ങ്ങൾക്ക് സൗജന്യമായി വൈ ഫൈ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ ഒരു ഒപ്‌ഷൻ നിലവിലില്ല എന്നാണ് അപേക്ഷിക്കുമ്പോൾ അറിയിക്കുന്നത്,

Leave a Reply

Your email address will not be published. Required fields are marked *