ചിട്ടുകളി സംഘം പിടിയില്‍ .74500 രൂപ പിടികൂടി

ബേളൂര്‍ ഗ്രാമത്തില്‍ ഒണ്ടാം പുളി എന്ന സ്ഥലത്ത് കാടു മൂടി കിടക്കുന്ന ഒഴിഞ്ഞ പറമ്പില്‍ വച്ച് ചീട്ടുകളി നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനതയില്‍ നടത്തിയ പരിശോധയില്‍ 74500 രൂപയുമായി 10 പേര്‍ സംഘം അമ്പലത്തറ പോലീസിന്റെ പിടിയിലായി. സുരേഷ് ബാബു തട്ടുമ്മല്‍, അഷറഫ് ടി ചിത്താരി, ഹനീഫ സി, ചാളക്കടവ് അഷറഫ് കെ, ഇക്ബാല്‍ നഗര്‍, അമീര്‍ സി, ഞാണിക്കടവ്, താഹിര്‍ കെ എം, മധൂര്‍, യൂസഫ് ബേഡഡ്ക്ക, മുഹമ്മദ് കുഞ്ഞി, കുണ്ടംകുഴി, അബ്ദുള്‍ വഹാബ് പെരിയാട്ടടുക്കം രഘുനാഥ് കുണ്ടംകുഴി എന്നിവരാണ് പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ കുമാര്‍ സി കെ (ഇന്‍ചാര്‍ജ് ) ന്റെ മേല്‍നോട്ടത്തില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, അസി പ്രിയേഷ് മണിയറ, SCPO മാരായ വിനോദ് കോടോത്ത്, വിനോദ് കുട്ടി, റിജു, വിപിന്‍ മുട്ടത്ത് എന്നിവര്‍ ചേര്‍ന്നാണ് പണമുള്‍പ്പെടെ പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *