അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന് നടക്കാവിൽ തുടക്കം

തൃക്കരിപ്പൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന് നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിലെ പി മാണിക്കുഞ്ഞി നഗറിൽ തുടക്കം.ജില്ലാ പ്രസിഡൻ്റ് പി സി സുബൈദ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി.അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് പി കെ സൈനബ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ഓമന രാമചന്ദ്രനും അനുശോചന പ്രമേയം ചന്ദ്രമ്മ ടീച്ചറും അവതരിപ്പിച്ചു.ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി 269 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന ട്രഷറർ ഇ പത്മാവതി എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സംഘടക സമിതി ചെയർമാൻ കെ വി ജനാർദ്ദനൻ സ്വഗതം പറഞ്ഞു.ശോഭന കണ്ണംങ്കുളത്തിൻ്റെ രചനയിൽ ബാബു പ്രസാദിൻ്റെ സംഗീതത്തിൽ
അസോസിയേഷൻ അംഗങ്ങളുടെ സംഗീത ശില്പം പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി അരങ്ങേറി.ലിസി കടവത്താണ് സ്വാഗത സംഗീത ശില്പത്തിന് നൃത്ത ചുവടുകൾ ഒരുക്കിയത്.

സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് 6 ന് നടക്കാവിൽ സാംസ്കാരിക സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡൻ്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ ‘നിങ്ങളാണ് ശരി’,ഇടയിലക്കാട് പെൺകൂട്ടായ്മയുടെ ‘സീതാ ജാനു’എന്നീ നാടകങ്ങൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *