പനത്തടിയിൽ സ്റ്റാൻറിങ് കമ്മറ്റിയായി. അധ്യക്ഷ തിരഞ്ഞെടുപ്പ് 13 ന്.

പനത്തടിയിൽ സ്റ്റാൻറിങ് കമ്മറ്റിയായി. അധ്യക്ഷ തിരഞ്ഞെടുപ്പ് 13 ന്.
പാണത്തൂർ – പനത്തടി പഞ്ചായത്തിലെ 4 സ്റ്റാൻ്റിങ് കമ്മറ്റിയിലേക്കുമുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ആകെയുള്ള നാല് സ്റ്റാൻറിങ് കമ്മറ്റിയിൽ മൂന്ന് സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 13 ന് നടക്കും. വികസനം, ആരോഗ്യ-വിദ്യഭ്യാസം, ക്ഷേമം എന്നീ സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പാണ് 13 ന് നടക്കുക. ധനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ വൈസ് പ്രസിഡൻ്റാണ്. നിലവിലെ സ്റ്റാൻറിങ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് ധനകാര്യം ഉൾപ്പെടെ എൽ.ഡി.എഫിന് മൂന്ന് സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻമാരേയും, യു.ഡി.എഫിന് ഒരു സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷനെയുമാണ് ലഭിക്കുക. ഓരോ സ്റ്റാൻറിങ് കമ്മറ്റിയിലേയും അംഗങ്ങൾ ഇവരാണ്.
1, ധനകാര്യ സ്റ്റാൻറിങ് കമ്മറ്റി.
1, എം പത്മാവതി – സി. പി.എം (ചെയർമാൻ)
2, ബിജി എ – കോൺഗ്രസ്
3,മോഹൻദാസ് കെ.സി – സി.പി.എം
4 , ഭവ്യ പി.എസ് – ബി.ജെ.പി
2, വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി
1, ഐ.സി ഐസക് – സി.പി.എം
2, കെ.ജെ ജെയിംസ് കോൺഗ്രസ്
3,ബാലകൃഷ്ണൻ എം – സി.പി.എം
4,കെ.കെ വേണുഗോപാൽ – ബി.ജെ.പി
3, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി
1, സുപ്രിയ അജിത് കുമാർ – ഐ.യു.എം.എൽ (സ്വതന്ത്ര)
2, രാധിക കെ – കോൺഗ്രസ്
3, അനില കുമാരി – സി.പി.എം
4, വിൻസൻ്റ് എൻ – കോൺഗ്രസ്
4, ആരോഗ്യ – വിദ്യഭ്യാസ സ്റ്റാൻറിങ് കമ്മറ്റി
1, റീന തോമസ് – കോൺഗ്രസ്
2, രതീഷ് കെ.ബി – സി.പി.എം
3,പ്രസീതാ റാണി – സി.പി.എം
4, ഷിബു എം – ബി.ജെ.പി

Leave a Reply

Your email address will not be published. Required fields are marked *