പാണത്തൂർ – പനത്തടി പഞ്ചായത്തിലെ എട്ടാം വാർഡിലെ നെരോടി അംഗൻവാടിക്ക് കുടിവെള്ളം സംഭരിക്കാനാവശ്യമായ ടാങ്കും, ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കാനാവശ്യമായ പൈപ്പും ലഭ്യമാക്കി സുമനസ്സുകൾ. സ്വന്തമായി കുടിവെള്ള ശ്രോതസ്സ് ഇല്ലാത്ത അംഗൺവാടിക്കാവശ്യമായ കുടിവെള്ളം സമീപപ്രദേശങ്ങളിലെ വീട്ടുകളിൽ നിന്നാണ് ലഭ്യമായിരുന്നത്. എന്നാൽ അവിടെ നിന്ന് ലഭിക്കുന്ന കുടിവെള്ളം സംഭരിച്ച് വയ്ക്കുന്നതിനാവശ്യമായ ടാങ്ക് സൗകര്യം ഉണ്ടായിരുന്നില്ല. വാർഡ് മെമ്പറായ എം ഷിബുവിൻ്റെ അഭ്യർത്ഥനപ്രകാരം സാമൂഹ്യ പ്രവർത്തകനായ പുല്ലടുക്കം രാഘവൻ്റെ നേതൃത്വത്തിൽ പാണത്തൂരിലേയും നെല്ലിക്കുന്നിലേയും ചില വ്യാപാരികളും, വാർഡിലെ ചില സുമനസ്സുകളും ചേർന്നാണ് ഇതിനുള്ള തുക നൽകിയത്. നെരോടി മോഹനൻ അംഗൺവാടിക്കാവശ്യമായ വെള്ളം നൽകാനും തയ്യാറായി. വാർഡ് മെമ്പർ ടാങ്ക് അംഗൺവാടി ടീച്ചർക്ക് കൈമാറി. രാഘവൻ പുല്ലടുക്കം, പീയൂസ് പാറക്കടവ്, കുട്ടിച്ചൻ നെരോടി, വിദ്യ രതീഷ് പാറക്കടവ്, ജിന്റോ നെരോടി, വിനു നെരോടി തുടങ്ങിയവർ സംബന്ധിച്ചു.
പാണത്തൂർ – നെരോടി അംഗൻവാടിക്ക് കുടിവെള്ളം സംഭരിക്കാനാവശ്യമായ ടാങ്കും, കുടിവെള്ളം എത്തിക്കാനാവശ്യമായ പൈപ്പും നൽകി.











Leave a Reply