പാണത്തൂർ – അമൃത ഭാരതത്തിന് ആദർശ ബാല്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് ബാലഗോകുലം നടത്തുന്ന സുകൃത കേരളം ഗോകുല കലായാത്ര പാണത്തൂരിൽ സമാപിച്ചു. ഇന്ന് രാവിലെ നീലേശ്വരം തളിയിൽ ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച കലാ യാത്ര വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷമാണ് പാണത്തൂരിൽ സമാപിച്ചത്. സമാപന സമ്മേളനം പ്രശസ്ത സിനിമാ, നാടക നടൻ കൂക്കൾ രാഘവൻ ഉദ്ഘാടനം ചെയ്തു. കെ മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ല അധ്യക്ഷൻ ബാബു മാഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ , എം ഷിബു എന്നിവർ സംസാരിച്ചു. ഉദയൻ വളപ്പിൽ സ്വാഗതവും കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. കലാജാഥയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം കലാജാഥയ്ക്ക് മിഴിവേകി.
ബാലഗോകുലം ഗോകുല കലാജാഥ പാണത്തൂർ സമാപിച്ചു.












Leave a Reply