കോടോത്ത് ഡോ: അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ടയോഗാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കോടോത്ത് ഡോ: അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ടയോഗാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭൂമിക്കുവേണ്ടി ആരോഗ്യത്തിനു വേണ്ടി യോഗ എന്നാണ് ഈ വർഷത്തെ പ്രമേയം. ഇതിനെ ആസ്പദമാക്കി കുട്ടികളിൽ പ്രകൃതിയേയും ആരോഗ്യത്തെയും പരിപാലിക്കേണ്ടതിൻ്റെ ആവശ്യകതയും; ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ലഹരിയാണ് യോഗ എന്ന് യോഗാ ദിനത്തിൽ പ്രധാനാദ്ധ്യാപിക സി ശാന്തകുമാരി സന്ദേശം നൽകി. കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ യോഗ പരിശീലനം നൽകി. അധ്യാപകരായ നിശാന്ത് രാജൻ, ഹാജിറ എം , ഹരിത എന്നീവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *