തൃശ്ശൂർ: ബിജെപിയിൽ കടുത്ത അവഗണന നേരിടുന്നു എന്ന സാഹചര്യത്തിൽ2 വർഷം മുൻപ് കോൺഗ്രസ്സിൽ നിന്ന് ബിജെപിയയിൽ എത്തിയ പത്മജാ വേണുഗോപാൽ തിരികെ കോൺഗ്രസ്സിലേക്ക് മടങ്ങുന്നു എന്നു സൂചന.
ഗവർണ്ണർ പദവി വാഗ്ദാനം നൽകിയാണ് പത്മജയെ ബിജെപി നേതൃത്വം പാർട്ടിയിലെത്തിച്ചത്. ഒരു ഘട്ടത്തിൽ കേന്ദ്ര നേതൃത്വം അതിന് തയ്യാറായി വന്നപ്പോഴും സംസ്ഥാന നേതൃത്വം എതിർക്കുകയായിരുന്നു. പത്മജയുടെ വരവ് പാർട്ടിക്ക് വേണ്ടത്ര ഗുണം ചെയ്തില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 അംഗ തൃശ്ശൂർ കോർപ്പറേഷനിൽ 33 – ലും ജയിച്ച് യുഡിഎഫ് ഭരണം പിടിച്ചതോടെ പത്മജ പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് ബിജെപി നേതൃത്വം. വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപി ക്ക് എം പി ഉണ്ടായിട്ട് പോലും 8 സീറ്റിലൊതുങ്ങി. കോർപ്പറേഷനിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടി പത്മജ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്സിൽ നിന്നും തന്റെ കൂടെ വന്ന അനുയായികൾക്ക് ആർക്കും തന്നെ സീറ്റ് നൽകാതിരുന്നതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. പത്മജയുടെ വരവ് തൃശ്ശൂർ ബിജെപി യിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് അവരുടെ വിലയിരുത്തൽ
3 തവണ മത്സരിക്കാൻ അവസരം കൊടുത്ത കോൺഗ്രസ്സ് പാർട്ടി കെ. കരുണാകരന്റെ മകളോട് എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം. തീരുമാനം എന്ത് തന്നെ ആയാലും അതിൽ കെ. മുരളീധരന്റെ നിലപാടിനായിരിക്കും കോൺഗ്രസ്സ് മുഖവിലയ്ക്കെടുക്കുക.
പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്ക് മടങ്ങുന്നതായി സൂചന












Leave a Reply