പുതുവർഷാഘോഷം അതിരുവിടരുത് : മുഹമ്മദ് റാശിദ് ഹിമമി

കുണ്ടംകുഴി: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർ ആഘോഷങ്ങൾ അതിര് വിടരുതെന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് റാശിദ് ഹിമമി സഖാഫി ബങ്കളം പറഞ്ഞു

വഴി തടഞ്ഞും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി പ്രായമായവർക്കും രോഗികൾക്കും കുട്ടികൾക്കും പ്രയാസമാകുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു

നിരാലംബരെയും നിരാശ്രയരെയും ചേർത്ത് പിടിക്കാൻ പുതുവർഷത്തിൽ നാം തയ്യാറാവണം
നമ്മുടെ ചുറ്റുഭാഗം കൃത്യമായി നിരീക്ഷിക്കുകയും ആവശ്യങ്ങൾ ഉള്ളവർക്ക് നിറവേറ്റി കൊടുക്കുകയും വേണമെന്നും. ലഹരി ഉപയോഗിക്കാനുള്ള ലൈസൻസ് ആയി പുതുവർഷ ആഘോഷം കാണരുതെന്നും അദ്ദേഹം ഉണർത്തി

Leave a Reply

Your email address will not be published. Required fields are marked *