കേന്ദ്ര ഗവൺമെൻറ് പദ്ധതി പ്രകാരം മുതിർന്ന പൗരൻമാർക്കുള്ള ഉപകരണങ്ങളുടെ വിതരണം 30-12-25 ന് ചൊവ്വാഴ്ച 10 മണിക്ക് പാണത്തൂരിൽ വച്ച് നടക്കും.

പാണത്തൂർ – കേന്ദ്ര ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും, (60 + Age ) വികലാംഗർക്കുമുള്ള ഉപകരണ വിതരണവും, പുതിയ അപേക്ഷ സ്വീകരിക്കലും 2025 ഡിസംബർ 30 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണത്തൂരിൽ വച്ച് നടക്കും. (ബി.എം.എസ് ഓഫീസിന് സമീപമുള്ള ഹാൾ ) ഉപകരണ വിതരണം ബിജെപി ജില്ലാ അധ്യക്ഷ എം.എൽ അശ്വിനി ഉദ്ഘാടനം ചെയ്യും. പുതുതായി രജിസ്റ്റർ ചെയ്യുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി. APL കാർഡുള്ളവർ 1.5 ലക്ഷത്തിന് താഴെയുള്ള വാർഷിക വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഗുണഭോക്താക്കൾ വരണമെന്നില്ല, ആരെങ്കിലും വന്നാൽ മതി. വികലാംഗർക്ക് പ്രായം ബാധകമല്ല. കേൾവി സഹായി ആവശ്യമുള്ളവർ ഓഡിയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഉപകരണങ്ങൾ തികച്ചും സൗജന്യമായാണ് നൽകുന്നത്. താഴെ പറയുന്ന ഉപകരണങ്ങളാണ് നൽകുന്നത്. മുട്ട്, അരക്കെട്ട്, നട്ടെല്ല്, കഴുത്ത് എന്നിവിടങ്ങളിൽ ധരിക്കുന്ന ബെൽറ്റ്, വാക്കിംഗ് സ്റ്റിക്ക്, വാക്കർ, വീൽചെയർ, കേൾവി സഹായി തുടങ്ങിയവ.
വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *