പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പെരുതടിയിൽ പിപിഎൽ ക്രിക്കറ്റ് മാമാങ്കം

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പെരുതടി അംബേദ്കർ ഗ്രാമത്തിലെ യുവാക്കൾ ചേർന്ന് പെരുതടി പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് മത്സരത്തിന് തുടക്കം കുറിച്ചു. പതിനാലാം വാർഡ് മെമ്പർ കെ ബി രതീഷ് മത്സരം ഉദ്ഘാടനം ചെയ്തു. 11 ടീമംഗങ്ങൾ അടങ്ങുന്ന ആറ് ടീമുകളാണ് മത്സരത്തിൽ മാറ്റുറയ്ക്കുന്നത്. പെരുതടി താഴെ പെരുതടിയിലെ നന്ദസ്വാമിയുടെ സ്ഥലം താൽക്കാലികമായി ഒരുക്കിയാണ് അതിവിശാലമായ ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്. വളർന്നുവരുന്ന യുവതമുറയ്ക്ക് ഒരു പ്രചോദനം കൂടിയാണിത് മലയോരമേഖലയിൽ നിന്നും ഒരുപാട് കായിക താരങ്ങളെ വാർത്തെടുക്കാൻ ഇത് ഉപകാരപ്പെടും നാട്ടിൽ നല്ലൊരു ഗ്രൗണ്ടില്ലാത്തതിനാൽ യുവതലമുറയിൽ ഉള്ള കുട്ടികൾക്ക് മത്സരബോധവും കായിക ക്ഷമതയും വളരെയധികം കുറഞ്ഞു വരികയാണ് ഇതിനെതിരെ കൂടിയാണ് പെരുതടിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ ഇത്രയും നല്ലൊരു ഗ്രൗണ്ടും മത്സരവും അവർക്കുവേണ്ടി ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *