കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനിയായ ടാന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്ച അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.


ടാന്യയുടെ കുടുംബവുമായും കനേഡിയൻ അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.











Leave a Reply