കേരള സീനിയർ സിറ്റി സൺസ് ഫോറം കളളാർ പഞ്ചായത്തു സമ്മേളനം

 

കേരള സീനിയർ സിറ്റി സൺസ് ഫോറം കള്ളാർ പഞ്ചായത്തു സമ്മേളനം രാജപുരത്തു വെച്ചു നടന്നു പഞ്ചാ : കമ്മിറ്റി പ്രസി: ശ്രീ. ജോൺ പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ച സമ്മേ ളനം സംസ്ഥാന സെക്രട്ടറി ശ്രീ. ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ.അബ്ദുൾ റഹ്‌മാൻ മാസ്റ്റർ ജില്ലാ കമ്മറ്റി മെമ്പറന്മാരായ ശ്രീ. N. ചന്ദ്ര ശേഖരൻ നായർ പനത്തടി ശ്രീ പ്രകാശൻ കൊട്ടറനീലേശ്വരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ.M.J ലൂക്കോസ് മുളവനാൽ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ശ്രീ NM ജോസ് നിരപ്പേൽ നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്തിലെ ഓരോ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന ഓരോ അംഗത്തെ സംസഥാന സെക്രട്ടറി ശ്രീ. ജോർജ് വർഗീസ് ഷാൾ അണിയിച്ച് ആദരിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് അംഗങ്ങൾ സജീവ ചർച്ചക്ക് വിധേയമാക്കി. സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ചർച്ചകൾക്ക് മറുപടിയും വിശദീകരണങ്ങളും നൽകി ശ്രീ. അബ്ദുൾ.റഹ്‌മാൻ മാസ്റ്റർ വരണാധികാരിയായി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ശ്രീ. ജോസ് കൈത മറ്റം പ്രസിഡന്റ് ശ്രീ. തോമസ് വടക്കേ മുണ്ടനാനിയിൽ സെക്രട്ടറി ശ്രീ. ജോൺ പ്ലാച്ചേരി ട്രഷറർ എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റി നിലവിൽ വന്നു. 70 വയസിനു മുകളിൽ പ്രായമായവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക മുതിർന്ന പൗരന്മാർക്കു ലഭിച്ചിരുന്ന റെയിൽവേ ടിക്കറ്റ് കൺസഷൻപുന:സ്ഥാപിക്കുക ക്ഷേമ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക സർക്കാർ പഞ്ചായത്തുകൾക്കു നൽകുന്ന പ്ലാൻ ഫണ്ട് 10% ആയി ഉയർത്തു കയും. അത് വയോജന ക്ഷേമ പദ്ധതികൾക്കു മാത്രമായി വിനിയോഗിക്കുകയും ചെയ്യുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *