പാണത്തൂർ തോട്ടം സ്വദേശി സി എച്ച് മഹ്മൂദിന്റെ കിഡ്നി മാറ്റി വെക്കുന്നതിനായി സാന്ത്വനം ക്ലബ്ബ് തോട്ടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ബക്കറ്റ് ബിരിയാണി

 

പാണത്തൂർ : പാണത്തൂർ തോട്ടം സ്വദേശി സി എച്ച് മഹ്മൂദിന്റെ കിഡ്നി മാറ്റി വെക്കുന്നതിനായി സാന്ത്വനം ക്ലബ്ബ് തോട്ടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ബക്കറ്റ് ബിരിയാണി വിതരണം നാളെ നടക്കും. ഒരു ജീവന് മനുഷ്യർ നൽകുന്ന വില വിളിച്ചറിയിക്കുന്ന രൂപത്തിൽ കൈകോർത്തിരിക്കുകയാണ് ജനങ്ങൾ. 30 കിന്റൽ ചിക്കൻ ബിരിയാണിയാണ് തയ്യാറായി കൊണ്ടിരിക്കുന്നത്. നാടിന്റെ നാനാ തുറകളിൽ നിന്നും ഇതിനകം ഓർഡർ സ്വീകരിക്കാനായിട്ടുണ്ട് എന്ന് ഭാരവാഹികൾ പാണത്തൂർ വാർത്തയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *