തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് ജനപ്രതിനിധികൾക്ക് പാണത്തൂരിൽ സ്വീകരണം നൽകി.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് ജനപ്രതിനിധികൾക്ക് പാണത്തൂരിൽ സ്വീകരണം നൽകി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സ:കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പ്രതാപചന്ദ്രൻ അധ്യക്ഷനായി. നിയുക്ത ജില്ലാ പഞ്ചായത്ത് മെമ്പർ കുറ്റിക്കോൽ ഡിവിഷൻ സാബു അബ്രഹാം കള്ളാർ ഡിവിഷൻ റീന തോമസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ഭവ്യരാജ്, സുരേഷ് ബി, ഗ്രാമപഞ്ചായത് മെമ്പർമാരായ കെ സി മോഹൻദാസ്,എൻ ബാലകൃഷ്ണൻ,പ്രസീത റാണി,ഐസിഐസക്ക്, അനിലകുമാരി, രഘുനാഥ്, രതീഷ് കെ ബി, പത്മകുമാരി, എന്നിവർക്കാണ് സ്വീകരണം നൽകിയത്.ഒക്ലാവ് കൃഷ്ണൻ, പിജി മോഹനൻ,പി തമ്പാൻ, എം വി കൃഷ്ണൻ,എം സി മാധവൻ,പ്രസന്ന പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *