ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻസാധിച്ചത് നിർമോണം പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനം

പനത്തടി ഗ്രാമപഞ്ചായത്തിലെ ആദം വാർഡിലെ പന്നിപ്പാറ തോട് എല്ലാ മഴക്കാലത്തും കരകവിഞ്ഞൊഴുകി കമ്മാടി പ്രദേശത്തെ ജനജീവിതം പ്രയാസപ്പെടുത്തുന്നു. ദുരിതമനുഭവിക്കുന്ന കമ്മാടിയിലെ 10 പട്ടികവർഗ്ഗ കുടുംബങ്ങളെ പ്രദേശത്തു നിന്നും കല്ലപ്പള്ളിയിലേക്ക് മാറ്റുന്നതിന് വന്യുവകുപ്പ് ഓരോ കുടുംബത്തിനും അനുവദിച്ച 6 സെന്റ് സ്ഥലത്ത് പട്ടയം നൽകി പുനവസിപ്പിക്കാൻ തീരുമാനിച്ചു ഇതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് 6 ലക്ഷം രൂപ വീതം ഭവന നിർമ്മാണത്തിന് അനുവദിച്ചു.


സംസ്ഥാന സർക്കാരിന്റെയും പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ഇച്ഛാശക്തിയുടെ ഫലമായാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻസാധിച്ചത് നിർമോണം പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനം കാഞ്ഞങ്ങാട് എം എൽ എ  ഈ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി . ഒ ആർ കേളു നിർവഹിക്കുന്നു ചടങ്ങിൽ കാസർഗോഡ് എം പിരാജ്മോഹൻ ഉണ്ണിത്താൻ മുഖ്യഥിതിയായി പങ്കെടുക്കുന്നു. വാർത്ത സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *