പനത്തടിയിൽ കൃഷിയിടത്തിൽ നിർമിച്ച പത്തു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിക്കാവുന്ന പടുതാ കുളം കേന്ദ്ര സംഘം സന്ദർശിച്ചു

ജലശക്തി അഭിയാൻ ക്യാച്ച് ദെ റെയിൻ ക്യാമ്പയിനിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ S H M ധനസഹായത്തോടെ പതിമൂന്നാം വാർഡിലെ കോഴിച്ചിറ്റയിൽ കാരയ്ക്കാട്ട് ജോസഫിൻ. കെ. ജോണിന്റെ കൃഷിയിടത്തിൽ നിർമിച്ച മഴവെള്ള കൊയ്ത്ത് കേന്ദ്രസംഘം സന്ദർശിച്ചു.

പ്രകൃതിവാതക മന്ത്രാലയം ഡയറക്ടർ പി. മനോജ് കുമാർ, സി. ജി. ഡബ്ലിയു. ബി. എഛ്. ക്യൂ സയന്റിസ്റ്റ് വി. കെ. വിജേഷ്, S.H.M ജില്ലാ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീമാണ് സന്ദർശനം നടത്തിയത്. പനത്തടി കൃഷി ഓഫീസർ വി. വി. മധുസൂദനൻ, വാർഡംഗം എൻ. വിൻസെന്റ് എന്നിവർ സംഘത്തെ അനുഗമിച്ചു.പത്തു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിക്കാവുന്ന ഈ പടുതാ കുളത്തിന് 20 മീറ്റർ നീളവും 11 മീറ്റർ വീതിയും നാലു മീറ്റർ താഴ്ച്ചയുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *