മികച്ച പോലീസ് സ്റ്റേഷൻ കാസറഗോഡ്

നവംബർ മാസത്തിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കാസർകോട് ജില്ലാ പോലീസ് കാര്യാലയത്തിൽ വെച്ച് ജില്ലാ പോലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്‌ഡി മൊമെന്റോയും പ്രശംസാപത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിന് ജില്ലയിലെ മികച്ച പോലിസ് സ്റ്റേഷനായി കാസർകോട് പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു ഇൻസ്‌പെക്ടർ നളിനാക്ഷൻ പി ജില്ലാ പോലീസ് മേധാവിയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങി രണ്ടാമതായി ബേക്കൽ പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങി. കോമ്പിങ് ഓപ്പറേഷനിലെ മികച്ച പോലീസ് സ്റ്റേഷനായി ബേക്കൽ പോലീസ് സ്റ്റേഷനും ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ രണ്ടാമതായി മേൽപറമ്പ് പോലീസ് സ്റ്റേഷനുംഇൻസ്‌പെക്ടർ എൻ പി രാഘവൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ പിസതീഷ് , ബദിയടുക്ക ഇൻസ്‌പെക്ടർ എ സന്തോഷ് കുമാർ, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, മേൽപറമ്പ് ഇൻസ്‌പെക്ടർ എൻ.പിരാഘവൻ, കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സദാശിവൻ എന്നിവർ മറ്റ് പ്രവർത്തന മികവിനുള്ള പ്രശംസാപത്രവും ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *