സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​യ മു​ൻ നേ​താ​ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

 

അ​ഡൂ​ർ: സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​യ മു​ൻ നേ​താ​ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫും സ്വ​ത​ന്ത്ര​രും ചേ​ർ​ന്ന് ഏ​ഴു സീ​റ്റ് നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും അ​ഞ്ചു വീ​തം സീ​റ്റു​ക​ൾ നേ​ടി. ഇ​തോ​ടെ ഇ​വി​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി.

സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഡൂ​ർ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച മു​ൻ സി​പി​എം നേ​താ​വ് ര​ത്ത​ൻ കു​മാ​ർ നാ​യ്ക്ക് സി​പി​എ​മ്മി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി എ. ​ച​ന്ദ്ര​ശേ​ഖ​ര​യെ 229 വോ​ട്ടു​ക​ൾ​ക്ക് തോ​ല്പി​ച്ചു. സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ച്ച മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മു​സ്ത​ഫ ഹാ​ജി ദേ​ലം​പാ​ടി വാ​ർ​ഡി​ലും ഐ​ത്ത​പ്പ നാ​യ്ക്ക് ഉ​ജം​പാ​ടി വാ​ർ​ഡി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു.

മ​യ്യ​ള വാ​ർ​ഡി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യും സ്വ​ത​ന്ത്ര​നും തു​ല്യ വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സി​പി​എം ജ​യി​ച്ചു. ബി​ജെ​പി ജി​ല്ലാ നേ​താ​വ് പ്ര​മീ​ള സി. ​നാ​യ്ക്ക് മോ​ഗ​ർ വാ​ർ​ഡി​ൽ ജ​യി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എം-9, യു​ഡി​എ​ഫ്-5, ബി​ജെ​പി-2 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

Leave a Reply

Your email address will not be published. Required fields are marked *