കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

നീലേശ്വരം: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് മുണ്ടത്തോട് ഇടതുമുന്നണി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു വീടിന്റെ ജനൽ അടിച്ചു തകർത്തു. കല്ലുരാവി മുണ്ടത്തോട് ഉസ്മാന്റെ മകൻ പി കെ അബ്ദുൽ നാസറിന്റെ ( 36 ) വീട്ടുനേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം .അബ്ദുൽ നാസറിനെ ഇരുമ്പ് വടി കൊണ്ടും വടി കൊണ്ടും അടിച്ചുപരിക്കേൽപ്പിക്കുകയും കത്തികൊണ്ട് ദേഹത്ത് വരയുകയും ചെയ്തു. തടയാൻ ചെന്ന സഹോദരി ഉമ്മു സഫ്രീന(20), ജേഷ്ഠന്റെ മകൾ ഷഹല (20)എന്നിവരെയും സംഘം ആക്രമിച്ചു ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയുണ്ട് സംഭവമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകരായ റംഷീദ് മുണ്ടത്തോട്,ഷമീം കല്ലൂരാവി, ഹസൻ മുണ്ടത്തോട് അൻവർ കല്ലൂരാവി, ഇർഷാൻ മുണ്ടത്തോട് എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *