സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സാ​ബു എ​ബ്ര​ഹാം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​കും

 

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​ൽ ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച യു.​ഡി.​എ​ഫി​ന്റെ ആ​വ​ശ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച റീ ​കൗ​ണ്ടി​ങ് ന​ട​ത്തി​യെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​ന് ത​ന്നെ സീ​റ്റ് ല​ഭി​ച്ചു.

ഇ​തോ​ടെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഇ​ക്കു​റി പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന യു.​ഡി.​എ​ഫ് സ്വ​പ്നം പൂ​വ​ണി​ഞ്ഞി​ല്ല. ബേ​ക്ക​ൽ, പു​ത്തി​ഗെ ഡി​വി​ഷ​നു​ക​ളി​ലെ ഫ​ല​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് ശ​നി​യാ​ഴ്ച പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, റീ ​കൗ​ണ്ടി​ങ് പൂ​ർ​ത്തി​യാ​യി​ട്ടും വി​ജ​യ​ഫ​ല​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.
Also Read – ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​യ​പ്പോ​ഴും ഇ​ട​തു​മു​ന്ന​ണി​ക്ക് ക​ന​ത്ത​ക്ഷീ​ണം
ബേ​ക്ക​ൽ ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫി​ലെ ടി.​വി. രാ​ധി​ക​യും പു​ത്തി​ഗെ ഡി​വി​ഷ​നി​ൽ യു.​ഡി.​എ​ഫി​ലെ ജെ.​എ​സ്. സോ​മ​ശേ​ഖ​ര​യും വി​ജ​യി​ച്ചു.

ടി.​വി. രാ​ധി​ക 267 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. ഇ​വി​ടെ യു.​ഡി.​എ​ഫി​ലെ ഷാ​ഹി​ദ റ​ഷീ​ദി​നെ​യാ​ണ് രാ​ധി​ക പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പു​ത്തി​ഗെ​യി​ൽ യു.​ഡി.​എ​ഫി​ലെ ജെ.​എ​സ്. സോ​മ​ശേ​ഖ​ര​യും വി​ജ​യി​ച്ചു.

വ​ലി​യ​പോ​രാ​ട്ട​മാ​ണ് ബേ​ക്ക​ൽ ഡി​വി​ഷ​നി​ൽ ന​ട​ന്ന​ത്. ശ​നി​യാ​ഴ്‌​ച ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ലും രാ​ധി​ക​യാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ ഷാ​ഹി​ദ ന​ൽ​കി​യ പ​രാ​തി അം​ഗീ​ക​രി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്ട​ർ റീ ​കൗ​ണ്ടി​ങ്ങി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ഭ​ര​ണം ഷാ​ഹി​ന സ​ലീ​മി​ന്; കെ.​എം. ഹ​നീ​ഫ​ വൈ​സ് ചെ​യ​ർ​മാ​നായേ​ക്കും
അ​തേ​സ​മ​യം, പു​ത്തി​ഗെ ഡി​വി​ഷ​നി​ലെ സോ​മ​ശേ​ഖ​ര​യു​ടെ വി​ജ​യ​ത്തെ ചോ​ദ്യം​ചെ​യ്‌​ത്‌ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി മ​ണി​ക​ണ്‌​ഠ​നും രം​ഗ​ത്തെ​ത്തി. അ​തി​നാ​ൽ പു​ത്തി​ഗെ ഡി​വി​ഷ​നി​ലും റീ ​കൗ​ണ്ടി​ങ് ന​ട​ന്നു.

എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ളി​ലെ വോ​ട്ട് വീ​ണ്ടും എ​ണ്ണ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. 438 വോ​ട്ടി​നാ​ണ് സോ​മ​ശേ​ഖ​ര​ൻ ജ​യി​ച്ച​ത്.റീ ​കൗ​ണ്ടി​ങ്ങി​ലും എ​ൽ.​ഡി.​എ​ഫ് വി​ജ​യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഇ​ട​തു​മു​ന്ന​ണി​ത​ന്നെ ഭ​രി​ക്കും. ആ​കെ​യു​ള്ള 18 സീ​റ്റി​ൽ നേ​ർ പ​കു​തി ഡി​വി​ഷ​നു​ക​ളി​ൽ വി​ജ​യി​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി​യ​ത്.

യു.​ഡി.​എ​ഫി​ന് എ​ട്ടും ബി.​ജെ.​പി​ക്ക് ഒ​രു ഡി​വി​ഷ​നു​മാ​ണ് ല​ഭി​ച്ച​ത്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കു​റ്റി​ക്കോ​ൽ ഡി​വി​ഷ​നി​ൽ​നി​ന്ന് ജ​ന​വി​ധി​നേ​ടി​യ സാ​ബു എ​ബ്ര​ഹാ​മാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​വു​ക

Leave a Reply

Your email address will not be published. Required fields are marked *