സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്’; രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം പൊന്മുണ്ടത്ത് കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ നീക്കം ബാധിക്കുമെന്നും മുസ്‌ലിം ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.

 

കോൺഗ്രസ്-സിപിഐഎം സഖ്യം ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും മൊയ്ദീൻ കുട്ടി ആവശ്യപ്പെട്ടു. ലീഗിനെതിരെ സിപിഐഎമ്മുമായി ചേർന്ന് മുന്നണി രൂപീകരിച്ചത് കോൺഗ്രസാണ്. ആകെ എടുത്ത നടപടി മണ്ഡലം കമ്മിറ്റി പിരിച്ച് വിടൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി സെക്രട്ടറിയും, ബ്ലോക്ക് പ്രസിഡന്റും അടക്കമുള്ളവർ ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *