ഗവ. ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ വായന ദിനം സിനി ആർട്ടിസ്റ്റ് കൂക്കൾ രാഘവൻ മുഖ്യാതിഥിയായി പങ്കെടുത്തു

ചാമുണ്ഡിക്കുന്ന്: ഗവ. ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ പി.അശോകൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ സുഹാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ്  കൂക്കൾ രാഘവൻ മുഖ്യാതിഥിയായി പങ്കെടുത്തു. തൻ്റെ സിനിമാ ജീവിതത്തിൽ വായനയുടെ സ്വാധീനത്തെക്കുറിച്ചും പുസ്തകങ്ങൾ നല്കിയ അറിവിനെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

സീനിയർ അസിസ്റ്റൻ്റ് ദിവ്യ സി.കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത്, വിദ്യാർത്ഥി പ്രതിനിധി കുമാരി പവിത്ര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന വായന പക്ഷാചരണം, സാഹിത്യ ക്വിസ്, പുസ്തക ചർച്ച, പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടർന്ന് കുട്ടികൾ കവിതാലാപനം നടത്തി. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശാരി.ജി.നായർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *